BREAKING NEWSCHANGARAMKULAMLATEST NEWSLocal news

ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

ചങ്ങരംകുളം : മുതുതല കാരക്കുത്തങ്ങാടി വിവി എ യു പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ലോഗോ പ്രകാശനം ബഹുമാന്യനായ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ: ഷംസുദ്ദീൻ നിർവഹിച്ചു.ഒരു നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ പാരമ്പര്യവും മികവുറ്റ പ്രവർത്തനങ്ങളും അടയാളപ്പെടുത്തുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ലോഗോ പ്രകാശനത്തോടെ ഔപചാരിക തുടക്കമായി. ചടങ്ങിൽ ലോഗോ തയ്യാറാക്കിയ മുതുതല പഞ്ചായത്ത് വൈസ് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷംല ടീച്ചർ, പിടിഎ പ്രസിഡൻ്റ് ടി കെ നൗഷാദ്, ഹെഡ്മിസ്ട്രസ്സ് എൻ പി ഫൗസിയ ടീച്ചർ, സ്വാഗത സംഘം പ്രതി നിധി കളായ കെ എo മുഹമ്മദ്, ടി കെ മുസ്തഫ, പി സൈഫുദ്ദീൻ അധ്യാപകരായ കെ ഫൈസൽ മാസ്റ്റർ, എം വി ഫസൽ മാസ്റ്റർ, നിഷ ടീച്ചർ, സുജ ടീച്ചർ, അസീല ടീച്ചർ, രമ്യ ടീച്ചർ സ്കൂൾ അധികൃതർ, ജനപ്രതിനിധികൾ, പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.വിദ്യാഭ്യാസരംഗത്ത് നൂറുവർഷം പിന്നിടുന്ന വി വി എ യു പി സ്കൂൾ കാരക്കുത്തങ്ങാടിയുടെ ചരിത്രവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിനും ഭാവിയിലേക്കുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും ശതാബ്ദി ആഘോഷങ്ങൾ വഴിയൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.“ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം… പുതിയ നൂറ്റാണ്ടിന്റെ പ്രതീക്ഷകളിലേക്ക്…” എന്ന സന്ദേശവുമായി വൈവിധ്യമാർന്ന പരിപാടികളോടെയാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button