Local newsPONNANI
വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പൊന്നാനിയിലെ യുവാക്കള്‍ക്ക് തീരദേശത്തിന്റെ കൈയടി
പ്രക്ഷുബ്ധമായ കടലില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് മൂവര്‍ സംഘം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.
പൊന്നാനി പള്ളിപ്പടി സ്വദേശികളായ പുത്തന്‍പുരയില്‍ സാദിഖ്, പാറാക്കാനകത്ത് അജ്മല്‍,
സ്രാങ്കിന്റെഫാറൂഖ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് രണ്ട് ജീവനുകള്‍ രക്ഷിക്കാനിടയായത്. രാവിലെ പത്തു മണിയോടെ പൊന്നാനി മുല്ലാ റോഡ് പരിസരത്തെ കടല്‍ തീരത്ത് ഇരിക്കുകയായിരുന്നു സുഹൃത്തുക്കളായ മൂവരും.
ഇതിനിടെ കടലില്‍ രണ്ടുപേരെ കണ്ടതോടെ അപകടം തിരിച്ചറിഞ്ഞ യുവാക്കള്‍ ആദ്യമൊന്ന് അന്താളിച്ചു. വള്ളം മറിഞ്ഞുവെന്നറിഞ്ഞതോടെ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന തെര്‍മോക്കോള്‍ വഞ്ചിയില്‍ കയറി മൂവരും കടലിലേക്കിറങ്ങി.
കാറ്റിന്റെ ഗതിക്കനുസരിച്ച് ഏത് നിമിഷവും മാറിമറിയാവുന്ന
കടലിന്റെസ്വഭാവമൊന്നും ചിന്തിക്കാതെയാണ് ഇവര്‍ ജീവനുകള്‍ രക്ഷിക്കാനായി പുറപ്പെട്ടത്.
