മുൻകാല ജനപ്രതിനിധികളെ ആദരിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത്
വട്ടംകുളം: ജനകീയാസൂത്രണ പ്രസ്ഥാനം രജത ജൂബിലി നിറവിൽ
മുൻകാല ജനപ്രതിനിധികളെ ആദരിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത്.
25 വർഷം മുമ്പ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടക്കമിട്ടതിനു ശേഷം പ്രാദേശിക ഭരണകൂടങ്ങളുടെ അധികാര വികേന്ദ്രീകരണത്തിലൂടെ നാട്ടിലുണ്ടായ വികസനത്തിൻ്റെ ഓർമ്മപ്പെടുത്തലായി മാറി ആദരിക്കൽ ചടങ്ങ്. ജനകീയാസൂത്രണം ആരംഭിച്ച കാലത്ത് മുതൽ 2021 ൽ എത്തി നിൽക്കുന്നതു വരെയുള്ള ജനപ്രതിനിധികൾ അനുഭവങ്ങൾ പങ്കുവച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് തുടക്കമായിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു.എം.എ.നജീബ് അധ്യക്ഷനായിരുന്നു.മുൻ കാല പ്രസിഡണ്ടുമാരായിരുന്ന സി.രാഘവൻ, എം.മുസ്തഫ,ശ്രീജ പാറക്കൽ, സി.എസ്.പ്രസന്ന, അംഗങ്ങളായിരുന്ന ഇബ്രാഹിം മൂതൂർ, പത്തിൽ അഷറഫ് എന്നിവരെയാണ് ആദരിച്ചത്. മൻസൂർ മരയങ്ങാട്ട്, സെക്രട്ടറി പി.എൻ.മനോജ് എന്നിവർ പ്രസംഗിച്ചു.
