EDAPPALLocal news
പന്താവൂർ ഇർശാദിൽ ഹജ്ജ് സാങ്കേതിക ക്ലാസ് സംഘടിപ്പിച്ചു.
ഹജ്ജ് കമ്മിറ്റി ട്രെയിനർ കെ ടി അമാനുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി. മദ്രസ അധ്യാപക ക്ഷേമ ബോർഡ് അംഗം കെ സിദ്ദീഖ് മൗലവി അയിലക്കാട്, ഇർശാദ് ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ മുഹമ്മദ് നസീർ, അലി മുഹമ്മദ്, എപിഎം ബഷീർ, സലാഹുദ്ദീൻ, ഇസ്മായിൽ പുതുപൊന്നാനി, കെ സുഹൈറ നേതൃത്വം നൽകി.