KERALA
മകൾക്ക് മുൻപിൽ പിതാവ്വിന്റെ നഗ്നതാ പ്രദര്‍ശനം


കുന്നംകുളം: മകൾക്ക് മുൻപിൽ പിതാവ് നഗ്നതാ പ്രദർശനം നടത്തി. പിതാവിനെ കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. മദ്യപിച്ചെത്തി നഗ്നത പ്രദർശനം നടത്തുകയും മർദ്ദിക്കുകയും നിത്യസംഭവമായതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മുപ്പതാം തീയതി പെൺകുട്ടി കിടക്കുന്ന റൂമിലെത്തി പിതാവ് നഗ്നത പ്രദർശനം നടത്തി. നാലാം തീയതി മദ്യപിച്ചെത്തി ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നും പെൺകുട്ടി മൊഴി നൽകി. ദിവസവും മദ്യപിച്ചെത്തി അമ്മയെയും പെൺകുട്ടിയെയും മർദ്ദിക്കാറുണ്ടെന്നും ആയുധങ്ങൾ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടി നൽകിയ മൊഴിയിലുണ്ട്.
