EDAPPAL

എടപ്പാളിൽ തിയേറ്റർജീവനക്കാർക്ക് നേരെ ആക്രമണം; പുതുപൊന്നാനി സ്വദേശികളായ ഏഴ് പേരെ പിടികൂടി ചങ്ങരംകുളം പോലീസ്

എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.
പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23), ഇസ്മയിൽ (23), ഷിബിലി (22), ലത്തീഫ് (24), സാഹിർ (21), മിഷാബ് (25), സുഹൈൽ (21) എന്നിവരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.
തിയേറ്ററിലെ പാർക്കിങ് സ്ഥലത്തുനിന്ന് സിനിമവിട്ട് വാഹനങ്ങൾ പുറത്തുപോകുന്ന സമയത്ത് ഇവരുടെ വാഹനം അകത്തേക്ക് വിടാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

രാത്രി 10.30-ന് സംഘം തിയേറ്ററിൽ എത്തി ജീവനക്കാരനായ ഗോപിയെ ആക്രമിച്ച് കൈ ഒടിച്ചു.
പിടിച്ചു മാറ്റാനെത്തിയ ഓപ്പറേറ്റർ രഞ്ജിത്തിനെ മൂർച്ചയേറിയ താക്കോൽകൊണ്ട് മുഖത്തു കുത്തിപ്പരില്പിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ മാനേജർ ഹരികുമാറും മറ്റു ജീവനക്കാരുംചേർന്ന് രണ്ടു പേരെ പിടികൂടി പോലീസിൽ ഏല്പിച്ചു. പരിക്കേറ്റവർ എടപ്പാൾ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button