VATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്ത് തൊഴിൽ മേഖല ശാക്തീകരണം

വട്ടംകുളം: വട്ടംകുളം പഞ്ചായത്തിലെ തൊഴിലില്ലാത്ത ആളുകളെ കണ്ടെത്തി, അവർക്കനുയോജ്യമായ തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി, തൊഴിലന്വേഷകരെ വിളിച്ചു ചേർത്ത് സംരംഭകരുമായി ആശയ വിനിമയം നടത്താനും, അനുയോജ്യമായ തൊഴിലിന് അർഹരായവരെ ജോലിക്ക് നിയമിക്കാനും ഉപകരിക്കുന്ന തൊഴിൽ മേള സംഘടിപ്പിക്കാൻ ഇന്ന് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്തിലെ 19 വാർഡുകളെ 3 മേഖലകളാക്കി തിരിച്ചു. അതത് പ്രദേശത്തെ തൊഴിലന്വേഷകരെ കണ്ടെത്താനും, തല്പര കക്ഷികൾക്ക് ബോധവത്കരണം നടത്താനും ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ മജീദ് കഴുങ്ങിൽ പറഞ്ഞു.

ചെറിയ ജോലികളിൽ ഏർപ്പെട്ടവരെ സംയോജിപ്പിച്ചു അവർക്ക് നയ്പുണ്യ വികസന ക്ലാസുകൾ നല്കാനും യോഗത്തിൽ തീരുമാനിച്ചു. ഗിരീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ എം.എ നജീബ് അധ്യക്ഷത വഹിച്ചു. ദീപ മണികണ്ഠൻ, മൻസൂർ മറയങ്ങാട്, ഷീജ പാറക്കൽ, ഫസീല സജീബ്, പത്തിൽ അഷ്‌റഫ്‌, ഉദ്യോഗസ്ഥർ എന്നിവർ ആശംസകൾ അർപ്പിച്ചു.

വട്ടംകുളം, ബാങ്ക് ഓഡിറ്റോറിയത്തിൽ ഡിസംബർ 8 ന് 2.30 ന് വാർഡ് 6,7,8,15,16,18 എന്നീ വാർഡുകളിലെ തൊഴിലന്വേഷകർക്കു വേണ്ടി ക്ലാസുകൾ നടത്താൻ തീരുമാനിച്ചു.

ഡിസംബർ 9 ന്, 3 മണിക്ക് ചേകനൂർ മദ്രസ്സയിൽ വെച്ച് 1,2,3,4,5,17,19 എന്നീ വാർഡുകാർക്ക് വേണ്ടി ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു.

ഡിസംബർ 17ന് നടുവട്ടത്ത് ശുകപുരം സ്കൂളിൽ വെച്ച് 2.30 ന് 9,10,11,12,13,14 എന്നീ വാർഡുകളിലുള്ളവരെ
വിളിച്ചു കൂട്ടാനും തീരുമാനിച്ചു. ഇതിനെ തുടർന്ന് മറ്റൊരു ദിവസം ജോബ് ഫെയർ സംഘടിപ്പിക്കാനും ചർച്ചയിൽ അഭിപ്രായമുയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button