EDAPPAL

കുമരനെല്ലൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ലേഡീസ് ഫ്രഡ്ലി ബാത്ത് റൂം തുറന്നു കൊടുത്തു

കുമരനെല്ലൂർ: പാലക്കാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കപ്പൂർ ഗ്രാമപഞ്ചായത്തിലെ GHSS കുമരനെല്ലൂരിൽ ലേഡീസ് ഫ്രണ്ട്ലി ബാത്ത്റൂം തുറന്ന് കൊടുത്തു. ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ  ഷറഫുദ്ദീൻ കളത്തിൽ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ഫസീല ടീച്ചർ, പി ടി എ പ്രസിഡണ്ട് ശ്രീ മാധവൻകുട്ടി, മുൻ ബ്ലോക്ക് പ്രസിഡണ്ട് എം.പി കൃഷ്ണൻ പ്രിൻസിപ്പൽ ശ്രീമതി ജ്യോതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീമതി സുനിത സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്കൂൾ ലീഡർ ശ്രേയ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button