CHANGARAMKULAM

ലോക വിദ്യാർത്ഥി ദിനം :ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ പ്രതിജ്ഞയും അവാർഡ് ദാനവും നടത്തി

ചങ്ങരംകുളം : മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിൻ്റെ ജന്മദിനമായ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനത്തിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ പ്രതിജ്ഞയും അവാർഡ് ദാനവും നടത്തി.
ഇർശാദ് പ്രസിഡണ്ട് സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.പൊന്നാനി തീരദേശ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശശിധരൻ മേലേതിൽ ഉദ്ഘാടനം ചെയ്തു. പ്രൊ. ടി എം രവീന്ദ്രൻ, ഇയച്ചേരി കുഞ്ഞുകൃഷ്ണൻ മാസ്റ്റർ, റിട്ട. എസ് ഐ ചന്ദ്രൻ കോഴിക്കോട് , അടാട്ട് വാസുദേവൻ , രാജൻ തലക്കാട്, ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി , കെ എം ശരീഫ് ബുഖാരി , കെ പി എം ബശീർ സഖാഫി, പി മുഹമ്മദ് സലീം പ്രസംഗിച്ചു.
കെ പി എസ് എ സഹോദയ കലോത്സവ് , ചെസ് ചാമ്പന്‍ഷിപ്പ് ,ഐ എ എം ഇ തൃശൂർ സോൺ ആർട്ടോറിയം, കെ പി എസ് എ ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button