EDAPPALLocal news
ലൈഫ് പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നടത്തി
എടപ്പാൾ: പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീട് കൈമാറി. അയിലക്കാട് പടിക്കപറമ്പിൽ ജിഷ ഗംഗാധരനാണ് വീട്. പ്രസിഡന്റ് സി വി സുബൈദ താക്കോൽദാനം നിർവഹി ച്ചു. വൈസ് പ്രസിഡന്റ് കെ പ്രഭാക രൻ അധ്യക്ഷനായി. പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ ഗായത്രി, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജനത മനോഹരൻ സ്വാഗതം പറഞ്ഞു.