EDAPPALLocal news

മഴയെടുത്തത്‌‌ 200 ഏക്കറിലധികം മുണ്ടകന്‍ കൃഷി

 എടപ്പാള്‍: കനത്ത മഴയിൽ പൊന്നാനി കോള്‍ മേഖലയില്‍ 200 ഏക്കറോളം  നെല്‍കൃഷി വെള്ളം കയറി നശിച്ചു.  കാഞ്ഞിയൂര്‍, ചിയ്യാനൂര്‍, ഒതളൂര്‍, മാണൂര്‍ കായല്‍ എന്നിവിടങ്ങളിലെ നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായത്. 10 മുതല്‍ 20 ദിവസംവരെ മൂപ്പെത്തിയ ഞാറാണ് നശിച്ചത്. പത്തേക്കറിലെ ഞാറ്റടിയും വെള്ളത്തില്‍ മുങ്ങി. മുണ്ടകന്‍ കൃഷിക്കായി പാകപ്പെടുത്തിയ 160 ഏക്കറിലും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.  വായ്‌പയെടുത്തും ആഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് മിക്കവരും ഇത്തവണ മുണ്ടകന്‍ കൃഷിയിറക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button