ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ ഞായറാഴ്ച്ച സ്ഥാനമേൽക്കും
കുറ്റിപ്പുറം : ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ നാളെ സ്ഥാനമേൽക്കും.കുറ്റിപ്പുറം നീലാംബരിയിൽ ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ.മുരളീകൃഷ്ണൻ,സെക്രട്ടറി പി.ടി സതീഷ്,ട്രഷറർ സാബു ഏണാങ്കശേഖർ എന്നിവർ ചുമതലകൾ ഏൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.തിമിര നിർണയ ക്യാംമ്പുകൾ സംഘടിപ്പിക്കും. പരിശോധനയിൽ അർഹരായവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നൽകാൻ അഹല്യ കണ്ണാശുപത്രിയുടെ സഹായത്തോടെ നൽകും.പ്രമേഹ നിർണയ ക്യാംമ്പും ബോധവൽക്കരണവും നടത്തും.
‘ഡ്രഗ് ഫ്രീ ക്യാംപസ് മലപ്പുറം’ എന്ന പേരിൽ ഹയർസെക്കഡറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.ലൈഫ് സേവിംഗ് മലപ്പുറം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലും ഫസ്റ്റ്എയ്ഡ് എടുക്കുന്നതിന്റെ പ്രാധാന്യത്തെ ജനങ്ങളെ ബോധവൽക്കരിക്കും.3000 മുതൽ 5000 വരെ ചെലവ് വരുന്ന ഫൈബ്രോ സ്‌കാൻ ടെസ്റ്റ് വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തും.അതിദരിദ്രരായ കുടുംബങ്ങൾക്ക് സൗജന്യമായി വീട് വച്ചുകൊടുക്കുന്ന പദ്ധതി തയാറാക്കിയതായും കുട്ടികളിലെ കാൻസർ രോഗികൾക്ക് ധനസഹായവും മരുന്നുകളും നൽകുന്ന പദ്ധതിയും നടപ്പിലാക്കുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.പ്രസിഡന്റ് ഡോ.മുരളികൃഷ്ണൻ, സെക്രട്ടറി പി.ടി സതീഷ്, ട്രഷറർ സാബു ഏണാങ്കശേഖർ,മനോഹരൻ, മണികണ്ഠൻ, ബിജുമോൻ, പത്മദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.