India
രാജ്യത്ത് വാണിജ്യ പാചക വാതക വില 171.50 രൂപ കുറഞ്ഞു
രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു. 171.50 രൂപയാണ് കുറച്ചത്. 19 കിലോ വരുന്ന സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്.അതേസമയം, ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലമാര്‍ച്ച് ഒന്നിന് വാണിജ്യ സിലിണ്ടറകള്‍ക്ക്350.50 രൂപയും വീട്ടാവശ്യങ്ങള്‍ക്കുള്ളസിലിണ്ടറുകള്‍ക്ക് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഈ സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 92 രൂപ കുറച്ചിരുന്നു.