EDAPPAL
എടപ്പാൾ എസ്എൻഡിപി യൂണിയന് പുതിയ ഭരണസമിതി
എടപ്പാൾ :എസ്എൻഡിപി യോഗം എടപ്പാൾ യൂണിയന്റെ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു. പി ബാലൻ ചെയർമാനായും പ്രജിത്ത് തേറയിൽ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. രാജൻ ഭാസ്കർ കൺവീനറായി ചുമതലയേറ്റു.
ജോയിന്റ് കൺവീനർമാരായി രഘുനാഥ് സി.പി., സതീശൻ കുട്ടത്ത്, വിനോദ് കല്ലൂർമ്മ, ഷജിൽ ഐ.സി. എന്നിവരെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ യൂണിയന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉജ്ജ്വലമാകും.