EDAPPALLocal news

രണ്ട് പേർ തണ്ണിമത്തന്‍ കൃഷി ; തമിഴ്നാടിനെയും കർണാടകയേയും വെല്ലും വിധം കൃഷി ചെയ്തിരിക്കുന്നത് എടപ്പാളിൽ.

എടപ്പാൾ: എടപ്പാൾ കുളങ്കരപാടത്ത് 2 ഏക്കറോളം വരുന്ന സ്ഥലത്താണ് വട്ടംകുളം സ്വദേശികളായ ശരത്തും നഹാസും തണ്ണിമത്തൻ കൃഷിയിറക്കിയിരിക്കുന്നത്. കർണാടകയിലും തമിഴ്നാട്ടിലും മാത്രം
കണ്ടുവരുന്ന രീതിയിൽ വലിയ മാതൃക തീർത്തിരിക്കുകയാണ് ഈ കർഷകർ. തണ്ണിമത്തന്റെ സീസണടുപ്പിച്ച് കൃഷി ചെയ്തതിനാല്‍ നൂറുമേനി വിളവും ലഭിച്ചു. ഇറാന്‍ തണ്ണിമത്തനും ഒപ്പം നാടന്‍ തണ്ണിമത്തനുമാണ് കൃഷിയിടത്തില്‍ വിപണിയിലേക്ക് പാകപ്പെട്ട് കിടക്കുന്നത്. ഇതിനോടകം തന്നെ കുറെയൊക്കെ വിപണിയിലെത്തിച്ചു. ഇനിയും വിളവെടുപ്പിന് പാകമായി കിടക്കുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തീര്‍ത്തും ജൈവ രീതിയില്‍ വിളയിച്ച കൃഷി വിജയകരമായതിന്റെ സന്തോഷത്തിലാണ് ഇരുവരും. വിളഞ്ഞ് നില്‍ക്കുന്ന തണ്ണി മത്തന്‍ കാണാന്‍ നിരവധി പേരും എത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button