EDAPPAL
യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
എടപ്പാൾ:ഈ വർഷത്തെ യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ നെല്ലിശ്ശേരി എ.യു.പി.സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. അഭിരാം, നഹിത അബ്ദുൽ ഖാദർ, പ്രണവ് എ.പി., ഫാത്തിമ മിൻഷ എം.എ. എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹസൈനാർ, ഹെഡ്മിസ്ട്രസ് പി.വി.റംല, അടാട്ട് വാസുദേവൻ, ടി.വി. മുഹമ്മദ് അബ്ദുർറഹ്മാൻ, ഫാത്തിമ, ബിന്ദു ടീച്ചർ, സി.എസ്. മനോജ് എന്നിവർ പ്രസംഗിച്ചു.
