യുവ ശാസ്ത്രജ്ഞയാവാനൊരുങ്ങി ഐഡിയൽ വിദ്യാർത്ഥിനി ഹിബ ഫാതിമ
എടപ്പാൾ: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “യംഗ് സയന്റിസ്റ്റ് പ്രോഗ്രാമിലിടം നേടിയിരിക്കയാണ് കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹിബ ഫാതിമ എന്ന മിടുക്കി.
രാജ്യത്തിന്റെ ഭാവി നിർമാണത്തിന് തയ്യാറാവുന്ന യുവ സമൂഹങ്ങൾക്കിടയിൽ ശാസ്ത്ര-സാങ്കേതിക രംഗത്തെ ഉയർന്നുവരുന്ന പ്രവണതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്
‘യുവിക 2022 ‘എന്ന പേരിൽ
ഐഎസ്ആർഒ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ശാസ്ത്രം, സാങ്കേതികം, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) അധിഷ്ഠിത ഗവേഷണം / കരിയർ എന്നിവയിൽ തുടർ ഗവേഷണം നടത്താൻ വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിലുടെ കഴിയുമെന്ന് ഐസ് ആർ ഒ അഭിപ്രായപ്പെടുന്നു.
ഈ പ്രോഗ്രാമിൽ സെലക്ഷൻ ലഭിച്ച കുട്ടികൾക്ക് ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാൻ സ്പേസ് സെൻ്റർ സന്ദർശിക്കാനും, ഐഎസ്ആർഒ ചെയർമാനുമായി സംവദിക്കാനുമുള്ള അപൂർവ്വ അവസരവും ലഭിക്കും.
ഈ വർഷം ഒൻപതാം ക്ലാസിൽ നിന്നും പത്താം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവരിൽ രാജ്യത്തെ ഏകദേശം നൂറ്റി അൻപതോളം കുട്ടികൾക്കാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുള്ളത്.
അതിൽ
കേരളത്തിൽ നിന്നുള്ള മൂന്നു പേരിൽ തൻ്റെ പേരും ഉൾപ്പെട്ട സന്തോഷത്തിലാണ് ഈ പതിനാലുകാരി.
ഐസ് ആർഒ നടത്തുന്ന പ്രവേശന പരീക്ഷയിൽ കിട്ടുന്ന മാർക്ക്, സ്കൂൾ പരീക്ഷയിൽ കിട്ടുന്ന മാർക്കുകൾ, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി, എൻ എസ് എസ് ,റെഡ് ക്രോസ്. സ്പോർട്സ്, സയൻസ് ഫെയർ ഒളിംപ്യാട് എക്സാം തുടങ്ങിയ മറ്റു മേഘലകളിൽ കുട്ടികൾക്ക് കിട്ടുന്ന മാർക്കുകൾ മുതലായവ പരിഗണിച്ചാണ് ഈ പ്രോഗ്രാമിലേക്ക് സെലക്ഷൻ ലഭിക്കുന്നത് .
മെയ് പതിനഞ്ചാം തിയ്യതി മുതൽ മുപ്പതാം തിയ്യതി വരെ തിരുവനന്തപുരം ഐഎസ്ആർഒ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൻ്റെ യാത്ര, താമസം ഭക്ഷണം അടക്കമുള്ള ചിലവുകൾ
പൂർണ്ണമായും സർക്കാറാണ് വഹിക്കുക.
ദ ഹിന്ദു ദിനപത്രത്തിൻ്റെ ‘യങ്ങ് വേൾഡി’ ൽ ഗസ്റ്റ് എഡിറ്ററാവാൻ അവസരം ലഭിച്ച ഈ മിടുക്കി കഴിഞ്ഞ വർഷങ്ങളിൽ എൻ എസ് ടി എസ് ഇ പരീക്ഷകളിൽ സംസ്ഥാനതല റാങ്ക് ജേതാവും, ഗണിത ശാസ്ത്ര പരിഷത്ത് നടത്തിയ മാത് സ് കോൺഗ്രസിലെ സ്റ്റേറ്റ് ജേതാവുമായ ഹിബ ഫാതിമ എന്ന ഈ പ്രതിഭ മദിരശ്ശേരിയിൽ താമസിക്കുന്ന ഐഡിയൽ സ്കുളിലെ അറബിക് വിഭാഗം മേധാവി ഉമർ പുനത്തിലിൻ്റെയും വെളിയംകോട് എം ടി എം കോളേജ് ജീവനക്കാരിയായ സജ്ലയുടെയും മൂത്ത മകളാണ്. ഏക സഹോദരൻ മുഹമ്മദ് അഫ്റസ് ഐഡിയൽ സ്കുളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
