യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ നന്നംമുക്ക് സ്വദേശിയെ ചങ്ങരംകുളം പോലീസ് പിടികൂടി
ചങ്ങരംകുളം: ചങ്ങരംകുളം പ്രദേശത്തെ വിവിധഇടങ്ങിൽ യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാളെ ചങ്ങരംകുളം പോലീസ് പിടികൂടി. ചങ്ങരംകുളം പ്രദേശത്ത് യുവാക്കളിൽ ലഹരിയുടെയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതായി കാണപ്പെട്ടിരുന്നു. ചങ്ങരംകുളം പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരുന്ന പാവിട്ടപ്പുറം സ്വദേശികളായ വാനത്ത് വളപ്പിൽ ജിബിൻ,കൂമ്പിലവളപ്പിൽ മുഹീനുദ്ധീൻ,പടിഞ്ഞാറേതിൽ മുഹമ്മദ് ഫാസിൽ എന്നിവരെ ആദ്യം പിടികൂടിയത്. ഇവരിൽ നിന്നും കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നു നന്നംമുക്ക് സ്വദേശി തെക്ക്നിയത്ത് ഹസ്സനെ ചങ്ങരംകുളം താടിപ്പടിയിൽ നിന്നും പോലീസ് പിടികൂടിയത്. ഹസ്സന് എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘമാണ് കഞ്ചാവ് എത്തിച്ചു വരുന്നതെന്ന് പോലീസ് പറഞ്ഞു.പാവിട്ടപ്പുറം, ഒതളൂർ, താടിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് ഉപയോഗിച്ചിരുന്നവരെ പിടികൂടിയത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.