CHANGARAMKULAMLocal news

മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനം ചങ്ങരംകുളം മണ്ഡലം സംഘാടക സമതി രൂപീകരിച്ചു

വളയംകുളം ശാന്തിനഗറിൽ നടന്ന കൺവൻഷൻ കെ.എൻ.എം. മർകസുദ്ദ അവ സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി എൻ.എം. ജലീൽ മാസ്റ്റർ ഉൽഘാടനം ചെയ്തു.
കെ.വി.മുഹമ്മദ് അദ്ധ്യകക്ഷതവഹിച്ചു.
പി.പി. ഖാലിദ്, എൻ.എം. അബ്ബാസ്, നിയാസ് കോക്കൂർ , എം.അബ്ബാസലി , അശ്റഫ് നരണിപുഴ, പി.കെ.അബ്ദുള്ളക്കുട്ടി, ഇസ്മയിൽ മൂക്കുതല, കെ.ഇബ്രാഹിം കുട്ടി, റാഫിദ പി ഐ, സന റസാഖ്, റബീബ് കെ.ബി എന്നിവർ പ്രസംഗിച്ചു.
മണ്ഡലം സംഘാടക സമതി ഭാരവാഹികളായി കെ.വി.മുഹമ്മദ് മുഖ്യ രക്ഷാധികാരി,എം. അബ്ബാസലി ചെയർമാൻ, ഫഹിം പി.എ ജന: കൺവീനർ, പി.പി. ഖാലിദ്, നിയാസ് കോക്കൂർ പ്രചാരണം, എം. അശ്റഫ് , പി.കെ.അബ്ദള്ളക്കുട്ടി ഫിനാൻസ് ,സുബൈർ നരണിപുഴ, റാഫിദ പി.ഐ. റജിസ്ട്രേഷൻ – മീഡിയ, മജീദ് പി.എ. , അലി പെരുമ്പിലാവ് വാഹനം, എൻ.എം. അബ്ബാസ്, അബൂബക്കർ കാഞ്ഞിയൂർ ദഅവ, സിബിൽ മാങ്കുളം, അനസ് കോക്കൂർ – സാഹിത്യം – കലാ കായികം, സലാം ഒതളൂർ, വാബിൽ ഖാലിദ് വളണ്ടിയർ , റിസ്വാൻ കെ.എ, റനിം എം.കെ. കിഡ്സ് , സാജിൽ ഖാലിദ്, സിബിൽ കാമ്പസ് , സബീന ടീച്ചർ , റൗളത്ത് കെ.വി വനിത വിംഗ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞടുത്തു.
സമ്മേളനത്തിന്റെ ഭാഗമായ് മണ്ഡലത്തിൽ വിപുലമായ ജനസമ്പർക്കർക്ക പരിപാടികൾ , ജീവകാരുണ്യ പ്രവർത്തനങ്ങൾ,ക്ക സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, മനുഷ്യ സൗഹൃദക്കൂട്ടായ്മകൾ , വിശ്വ മാനവതയ്ക്ക് വേദ വെളിച്ചം എന്ന സമ്മേളനപ്രമേയം ചർച്ച ചെയ്യാനുള്ള വിവിധ പരിപാടികൾ എന്നിവ 9 മാസ കാല പ്രവർത്തനങ്ങൾക്ക് കൺവൻഷൻ രൂപം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button