BREAKING NEWSLATEST NEWSPUBLIC INFORMATION

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫ്യൂസ് ഊരി; പ്രതി കേരളം വിട്ടു, തിരച്ചിൽ

പറവൂർ : കൈതാരം നോർത്തിലെ ട്രാൻസ്ഫോമറിൽ നിന്നു രാത്രി ഫ്യൂസ് ഊരിക്കളഞ്ഞ സംഭവത്തിലെ പ്രതി ഒളിവിലാണെന്നു പൊലീസ്. ഇയാൾ കേരളം വിട്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പൊലീസ് അധികൃതർ പറഞ്ഞു. സിസിടിവി ദൃശ്യത്തിലൂടെയാണു ഫ്യൂസ് ഊരിയ ആളെ തിരിച്ചറിഞ്ഞത്. കൈതാരം സ്വദേശിയാണ് ദൃശ്യങ്ങളിലുള്ളതെന്നു പൊലീസ് പറഞ്ഞു. ഇയാൾ ഫ്യൂസ് ഊരുന്നതു സമീപവാസിയായ ഒരു സ്ത്രീ കാണുകയും ചെയ്തു. പ്രതിയുടെ വീട്ടിൽ ഒരുതവണ പൊലീസ് ചെന്നെങ്കിലും പിടികൂടാനായില്ല. വീടിന്റെ പിൻവാതിലിലൂടെ കടന്നുകളഞ്ഞു. കഴിഞ്ഞ മാസമാണു കൈതാരം നോർത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഇയാൾ ഫ്യൂസ് ഊരിക്കളഞ്ഞത്. കെഎസ്ഇബി ഏഴിക്കര സെക്‌ഷൻ അധികൃതർ പരാതി നൽകിയതിനെത്തുടർന്നാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.പറവൂർ സെക്‌ഷന് കീഴിലെ പെരുമ്പടന്ന എട്ടിയോടത്തെയും ഏഴിക്കര സെക്‌ഷന് കീഴിലുള്ള ചാക്കാത്തറ, ആവൂട്ടി ഭാഗങ്ങളിലെയും ട്രാൻ‍സ്ഫോമറുകളിലെ ഫ്യൂസുകൾ അജ്ഞാതൻ ഊരിക്കളഞ്ഞ സംഭവവും മുൻപ് ഉണ്ടായിട്ടുണ്ട്. ഇതുമൂലം മണ‌ിക്കൂറുകളാണു വൈദ്യുതി തടസ്സമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button