CHANGARAMKULAM
ചർച്ച്ഫ്രൺസ് കൂട്ടായ്മ പിണ്ടി പെരുന്നാൾ ആഘോഷം നടത്തി
ചങ്ങരംകുളം:ചാലിശ്ശേരിയിൽ വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങളിലെ അംഗങ്ങളുടെ ചർച്ച് ഫ്രൺസ് കൂട്ടായമയുടെ നേതൃത്വത്തിൽ പിണ്ടി പെരുന്നാൾ ആഘോഷിച്ചു. താഴത്തെ അങ്ങാടിയിൽ ഒരുക്കിയ പതിനഞ്ച് അടി വലിപ്പമുള്ള പിണ്ടിയിൽ കൂട്ടായമ ഭാരവാഹികളും അംഗങ്ങളും ആദ്യ തിരിതെളിയിച്ചു. കൂടാതെ അമ്പത്തിലധികം പിണ്ടികളിൽ വൈദ്യുതി ദീപാലങ്കരാവും ഒരുക്കി അങ്ങാടിയിൽ ചിരാതുകൾ, മെഴുകുതിരി, എന്നിവ തെളിയിച്ചും പടക്കം പൊട്ടിച്ചും പിണ്ടി പെരുന്നാൾ ആഘോഷമാക്കി. അഞ്ചാം വർഷം നടത്തിയ ആഘോഷം കാണുവാൻ നിരവധി പേർ അങ്ങാടിയിലെത്തി പരിപാടികൾക്ക് പ്രസിഡന്റ് ജോൺ ക്ലിറ്റ് വൈസ് പ്രസിഡന്റ് സോബിൻ, സെക്രട്ടറി ജിസ്റ്റോ എം ജോയ്, ജോ സെക്രട്ടറി എമിൽ, ട്രഷറർ എബിൻ, അസി. ട്രഷറർ ബെളസ് എന്നിവർ നേതൃത്വം നൽകി