EDAPPALLocal news
മാലിന്യമുക്ത പദ്ധതിക്ക് എടപ്പാളിൽ തുടക്കം
എടപ്പാൾ: ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പൊറൂക്കര ഏഴാം വാർഡിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, IRTC കോർഡിനേറ്റർ പ്രേംകുമാർ എന്നിവർ പങ്കെടുത്തു.