LATEST NEWSPUBLIC INFORMATION
മാധ്യമപ്രവർത്തകൻ സുരേഷി നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോധനയോഗം സംഘടിപ്പിച്ചു
എടപ്പാൾ: മാധ്യമപ്രവർത്തകൻ സുരേഷി നായരുടെ നിര്യാണത്തിൽ എടപ്പാൾ പ്രസ് ക്ലബ്ബ് അനുശോധനയോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് റഷീദ് കുഞ്ഞിപ്പ മാണൂർ അധ്യക്ഷനായി. പ്രസ് ക്ലബ് സെക്രട്ടറി അനീഷ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആർ.ഗായത്രി, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പിസിന്ദു കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുബഷിറ സിറാജ്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഇ.രാമകൃഷ്ണൻ, ടി.പി ഹൈദരാലി, രവി തേലത്ത്, പ്രഭാകരൻ നടുവട്ടം, സിദ്ദിഖ് മൗലവി അയിലക്കാട്, ശബരി വേലപ്പൻ, ദേവദാസൻ, ഹമീദ് നടുവട്ടം, കണ്ണൻ പന്താവൂർ, ഷംസു നാലകത്ത്, വിവിധ പ്രസ് ക്ലബ് പ്രതിനിധീകരിച്ച് നദീർ,റാഷിദ് ചങ്ങരംകുളം, അഷ്കർ, പി.പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.