BREAKING NEWSLATEST NEWS

മാറഞ്ചേരിയിൽ കേരളോത്സവത്തിന് ആവേശത്തുടക്കം: വിളംബര ഘോഷയാത്ര നടത്തി

മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നാടിന്റെ കലാ-കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേരളോത്സവത്തിന് മുന്നോടിയായി ഘോഷയാത്ര നടത്തിയത്. മുക്കാലയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മാറഞ്ചേരി സെന്ററിൽ സമാപിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ നൗഷാദ് പത്തായി, ഷിജിൽ മുക്കാല, ആയിഷ നെസ്നി എന്നിവരും വിവിധ വാർഡ് മെമ്പർമാരായ പി. നൂറുദ്ധീൻ, സുമ ടീച്ചർ, ജസീറ, ആസിയ, മുസ്തഫ, എം. ടി. നജീബ്, നെസ്നി സുൽഫിക്കർ, ടി. മാധവൻ, പ്രസീത, ബീന ബാബു, സുലൈഖ, നാസർ മാഷ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ എന്നിവരും ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.വിബിജി-റാംജി തൊഴിലാളികൾ, മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ, എൻ.എസ്.എസ് വളണ്ടിയർമാർ, ആശാ വർക്കർമാർ, ഹരിതകർമസേന അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ അണിനിരന്നതോടെ ഘോഷയാത്ര നാടിന് ജനകീയ ഉത്സവാനുഭവമായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button