ഇസ്‌ലാമിനെ കർമ പഥത്തിൽ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിമർശിക്കപ്പെടുന്നത്: അബ്ദുൽ ഹക്കീം നദ്‌വി
എടപ്പാൾ: ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് സമുഹത്തെ നയിച്ച് കർമ്മസാക്ഷ്യം നിർവ്വഹിച്ചവർ മുൻകാലത്ത് നേരിട്ട എതിർപുകൾക്ക് ഉപരിയായ മറ്റൊന്നുമല്ല ജമാഅത്തെ ഇസ്‌ലാമിയും നേരിടുന്നത് എന്ന് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി പ്രസ്താവിച്ചു. ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം മാന്തടം സൈത്തൂൻ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ഏരിയാ പ്രസിഡണ്ട് വി. അബ്‌ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ “സുഗന്ധമുള്ള ജീവിതം” എന്ന വീഡിയോ പ്രദർശനം പ്രബോധനം സീനിയർ സബ് എഡിറ്റർ സദ്‌റുദ്ദീൻ വാഴക്കാട് അവതരിപ്പിച്ചു. “ഹംസഫർ” എന്ന ഡോക്യുഫിക്ഷൻ അബ്‌ദുൽ അസീസ് പൊൻമുണ്ടം അവതരിപ്പിച്ചു.സദസ്യർ ഉന്നയിച്ച അന്വേഷണങ്ങൾക്ക് സമീർ കാളികാവ്, അബ്ദുൽ ഹകീം നദ്‌വി, സി.വി. ജമീല എന്നിവർ വിശദീകരണം നൽകി. സി.പി. മുഹമ്മദ് ഉമരി, എം.വി. മുഹമ്മദ് അഷ്‌റഫ്, സി.എം. റഫീഖ്, കെ. അലി എന്നിവർ പ്രസംഗിച്ചു.