BREAKING NEWSLATEST NEWS
എടപ്പാൾ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എടപ്പാൾ: ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.എം. ലൈസ് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മുനീറ നാസർ, മെമ്പർമാരായ മിനി ടി.വി., ജുബൈരിയ കല്ലിങ്ങൽ, അഡ്വ. വിജയൻ, ജനത മനോഹരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ചുള്ളിയിൽ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥർ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.