മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം
എരമംഗലം : – കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് എന്നീ മണ്ഡലം കമ്മിറ്റികളുടെ വാർഷിക സമ്മേളനം എരമംഗലത്തുള്ള യു. അബൂബക്കർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പൊന്നാനി നിയോജക മണ്ഡലം സെക്രട്ടറി ശ്രീ. ശ്രീപതി സ്വാഗതം ആശംസിച്ച യോഗത്തിൽ കെ എസ് എസ് പി എ പൊന്നാനി നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശിവദാസൻ പി.പി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. അനന്ദകൃഷ്ണൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം സി.ടി. ബാലഭാസ്കരൻ മാസ്റ്റർ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മജീദ് പാടിയോടത്ത്, ശ്രീ. ഹമീദ്, ശ്രീ. ബിനു എരമംഗലം, വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ. അഷ്റഫ് കാളിയത്തേൽ, മാറഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീ. മുനീർ മാറഞ്ചേരി, പെരുമ്പടപ്പ് മണ്ഡലം സീനിയർ സിറ്റിസൺ കോൺഗ്രസ് പ്രസിഡന്റ് ശ്രീ. സൈനുദ്ദീൻ ചെറവല്ലൂർ, ശ്രീ. ചന്ദ്രഹാസൻ മാസ്റ്റർ, ശ്രീ. അബ്ദു മാസ്റ്റർ, ശ്രീ. ഹൈദരലി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു. കെ എസ് എസ് പി എ പൊന്നാനി നിയോജകമണ്ഡലം ട്രഷറർ ശ്രീ. ജനാർദ്ദനൻ മാസ്റ്റർ നന്ദി പറഞ്ഞു.