Local newsMALAPPURAM

മലപ്പുറം ജില്ലയിൽ നാളത്തെ നിയന്ത്രണത്തിൽ നേരിയ ഇളവ് അനുവദിച്ചു

മലപ്പുറം: ജില്ലയിൽ നാളത്തെ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു. പാൽ, പത്രം, പെട്രോൾ പമ്പ് എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാവുന്നതാണ്. ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താവുന്നതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റു ദിവസങ്ങളിലെ പോലെ നടത്തേണ്ടതാണ്. ചരക്കു ഗതാഗതത്തിന് തടസ്സം ഉണ്ടായിരിക്കില്ല.

മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ലെന്ന് ജില്ലാ കലക്ടറുടെ ഫേസ്ബുക്കിൽ അറിയിപ്പ് ഉണ്ടായിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും നാളെ ജില്ലയില്‍ പ്രവര്‍ത്തിക്കുക എന്ന് അറിയിപ്പില്‍. അതേസമയം, ഇതു സംബന്ധിച്ച് കലക്ടറുടെ പോസ്റ്റിനു താഴെ അനാവശ്യ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ എഫ്.ബിയില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ച് മാധ്യമങ്ങള്‍ക്കായി പ്രത്യേക വാര്‍ത്താക്കുറിപ്പിറക്കി. 2 മണിക്ക് ജില്ലയിലെ മുഴുവൻ കടകളും അടച്ച ശേഷം 3 മണിക്കാണ് നാളെ കടകൾ തറക്കരുതെന്ന അറിയിപ്പ് പുറത്തിറക്കിയത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു കമന്റുകൾ.തുടർന്ന് ജില്ലയിൽ നിയന്ത്രണത്തിൽ നേരിയ ഇളവ് അനുവദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button