KERALA

ചായക്ക് മുതൽ ബിരിയാണിക്ക് വരെ വിലകൂട്ടി; ഹോട്ടൽ ഭക്ഷണത്തിന് തീവില

തിരുവനന്തപുരം: ഒരു മുന്നറിയിപ്പും നൽകാതെ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടി. ഊൺ, ചായ, പൊറോട്ട, ചെറുകടികൾ, ചിക്കൻ വിഭവങ്ങൾ എന്നിവക്കാണ് പെട്ടെന്ന് വില കൂട്ടിയത്. നിരവധി പരാതികൾ ഉയർന്നിട്ടും സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല.

ചായക്ക് 2 രൂപ കൂട്ടി 12 ആക്കി. 10 രൂപയായിരുന്ന പൊറോട്ടയുടെ ഇപ്പോഴത്തെ വില 12 രൂപയാണ്. ചുരുക്കം ചില കടകളിൽ 15 രൂപക്കാണ് പൊറോട്ട വിൽപ്പന. 10 രൂപ കൊടുത്താൽ കിട്ടുമായിരുന്ന ചെറുകടികളുടെ വില 12 മുതൽ 15 രൂപ വരെയായി കൂട്ടിയിട്ടുണ്ട്. 10 മുതൽ 30 രൂപ വരെയാണ് ബിരിയാണിക്ക് അധികം നൽകേണ്ടി വരുക. ചിക്കൻ വിഭവങ്ങൾക്കെല്ലാം വില കുത്തനെ ഉയർന്നു.

അരി, ചിക്കൻ, എണ്ണ, വാണിജ്യ സിലിണ്ടർ എന്നിവക്ക് വില കൂടിയതുകൊണ്ട് വില കൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകളുടെ വാദം. വില വർധനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഓരോ ജില്ലകളിലെയും കളക്ടർമാർക്ക് ലഭിക്കുന്നത്. പക്ഷെ സർക്കാർ ഒന്നും ചെയ്തിട്ടില്ല ഇതുവരെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button