EDAPPAL

വളാഞ്ചേരിയിൽ 27 ലക്ഷത്തിന്റെ കുഴൽപ്പണവുമായി തൃശൂർ സ്വദേശി അറസ്റ്റിൽ

വളാഞ്ചേരിയിൽ കുഴൽപ്പണ വേട്ട വാഹന പരിശോധനക്കിടെ കാർ യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 26,83,500 രൂപ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിൻറ നേത്യത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.

ചൊവാഴ്ച ഉച്ചക്ക് 11 മണിയോടെ പട്ടാമ്പി റോഡിൽ കാർത്തിക തിയേറ്ററിന് സമീപം വാഹന പരിശോധനക്കിടെയാണ് തൃശ്ശൂർ തളി സ്വദേശി വലിയ പീടിയേക്കൽ ഹംസയുടെ മകൻ അബ്ദുൽഖാദർ (37 ) നെ പണവും കാറും സഹിതം പിടികൂടിയത്.

പട്ടാമ്പി ഭാഗത്തു നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ ഡ്രൈവറോഡ് ചേർന്ന ഭാഗത്തെ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. ഇയാളിൽനിന്ന് ജനുവരി മാസത്തിൽ വളാഞ്ചേരി പോലീസ് 48 ലക്ഷം രൂപ സഹിതം മറ്റൊരു കാറിൽ നിന്ന് പിടികൂടിയിരുന്നു.

പരിശോധന സംഘത്തിൽ സി.ഐ കൂടാതെ ടി നൗഷാദ്,സി.പി.ഒ മാരായ ആൻസൺ, ജോൺസൻ,വിനീത്, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി ട്രെഷറിയിൽ നിക്ഷേപിക്കുമെന്നും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനേയും എൻഫോഴ്സ്മെന്റിനേയും അറിയിക്കുമെന്നും പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button