ENTERTAINMENTKERALA

മരക്കാർ’ ടെലിഗ്രാമിൽ: കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ; കൂടുതൽ പേർ നിരീക്ഷണത്തിൽ

കോട്ടയം: മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ സിനിമ ടെലിഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസ് ആണ് അറസ്റ്റിലായത്.

ഈരാറ്റുപേട്ടയിൽ മൊബൈൽ കട നടത്തുകയാണ് നഫീസ്. നിർമാതാവ് ആന്‍റണി പെരുമ്പാവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മറ്റു ടെലിഗ്രാം ഗ്രൂപ്പുകളിൽനിന്ന് കോപ്പി ചെയ്തെടുത്തതാണ് താൻ പ്രചരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിൽ ഉണ്ടെന്നാണ് സൈബർ സെൽ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button