MALAPPURAM
ഭർത്താവിൻെറയും കുടുംബത്തിൻറെയും മർദനത്തിൽ അധ്യാപികക്ക് ഗുരുതര പരിക്ക്
കീഴുപറമ്പ്: കുനിയിൽ കുറ്റൂളിയിൽ ഭാര്യയെ ഭർത്താവും കുടുംബവും ക്രൂരമായി മർദിച്ചതായി പരാതി. മുക്കം സ്വദേശിയായ അധ്യാപികക്കാണ് മർദനത്തിൽ കഴുത്തിലും കാലിലും തലക്കും ഗുരുതര പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്ക ൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് സംഭവം. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊ ലീസ് കേസെടുത്തു. ഭർത്താവിനെ മർദിച്ച പരാതി യിൽ അധ്യാപികക്കെതിരെയും കേസെടുത്തിട്ടു ണ്ട്. ഭർത്താവിന്റെയും കുടുംബത്തിൻറെയും ഭാ ഗത്തുനിന്ന് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാ കുന്നുണ്ടെന്ന് അധ്യാപികയുടെ ബന്ധുക്കൾ പറ ഞ്ഞു.