ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചിയ്യാന്നൂർ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു
May 25, 2023
ചങ്ങരംകുളം : ബൈക്ക് നിയന്ത്രണം വിട്ട് പറഞ്ഞ ചിയ്യാന്നൂർ സ്വദേശിക്ക് പരിക്കേറ്റു. ചിയ്യാന്നൂർ കോട്ടിലെവളപ്പിൽ മുഹമ്മദിനാണ്(55) പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിയോടെ കോഴിക്കര കീരിത്തോട് വെച്ച് മുഹമ്മദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടെ സഞ്ചരിച്ച ഭാര്യയും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.