CHANGARAMKULAMLocal news

ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

ചങ്ങരംകുളം : കോക്കൂർ കെഎഫ്എ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്തരിച്ച ഓട്ടോറിക്ഷ തൊഴിലാളിയും, കലാകാരനും, കെഎഫ്എ അംഗവുമായ സുന്ദരന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ആലംകോട് പഞ്ചായത്തംഗം അബ്ദുൽ സലാം(കുഞ്ഞു) കെഎഫ്എ ഭാരവാഹികളായ ബാവ മാളിയേക്കൽ, ടി വി നൗഷാദ് എന്നിവർക്ക്‌ ബിരിയാണി കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണൻ കോക്കൂർ അധ്യക്ഷത വഹിച്ചു, മിറാഷ് മാളിയേക്കൽ, നിതിൽ കെപി, ശശി കണ്ടംമ്പുള്ളി, ആസിർ പിവി, ഫൈസൽ വിവി, ശശി കാരണംകോട്, സുനിൽ കുറുങ്ങാട്ട്, ബാബു അബ്ദുൾ ഹൈ, നവാസ് കെ, രവി കണ്ടംമ്പുള്ളി, എന്നിവർ സംസാരിച്ചു.ബാവ മാളിയേക്കൽ, നൗഷാദ് ടിവി, ബഷീർ വിവി, വിനു വിവി, മുരളി കെപി,പ്രതീഷ് വിവി, രാജു കെപി, കുഞ്ഞുമോൻ കിഴക്കേതിൽ, ബേബി കണ്ടംമ്പുള്ളി,സനീഷ് കോക്കൂർ, അരുൺ കണ്ടലായിൽ, സുമേഷ് ടിആർ, എന്നിവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button