KERALA

ബലൂൺ വിഴുങ്ങിയ ഒൻപത് വയസുകാരൻ മരിച്ചു

തിരുവനന്തപുരം: ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. സബിത, രാജേഷ് ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ചയാണ് കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിൽ ബലൂൺ പുറത്തെടുത്തിരുന്നു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button