Local newsTHRITHALA

ഫിദ ഫാത്തിമക്ക് ദേശീയ റെക്കോർഡ്

5 മിനിട്ടിനുളളില്‍ 100 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി ഫിദ ഫാത്തിമ TALENT RECORD BOOK ന്റെ ദേശീയ റെക്കോർഡിൽ ഇടംപിടിച്ചു. കണക്കിലെ 500 അക്കങ്ങൾ കുറഞ്ഞ സമയം കൊണ്ട് കാൽക്കുലേറ്റ് ചെയ്യുന്ന കാറ്റഗറിയിലാണ് ദേശീയ റെക്കോർഡ്.B.SMART ABACUS ന് വേണ്ടി RECORD ATTEMPT ൽ പങ്കെടുത്ത 254 വിദ്യാർത്ഥികളും ദേശീയ റെക്കോർഡ് സ്വന്തമാക്കി. എറണാകുളം മുനിസിപ്പല്‍ കോർപ്പറേഷൻ ടൌൺഹാളിൽ നടന്ന ചടങ്ങിൽ TALENT RECORD TEAM അംഗമായ രാജസ്ഥാനിൽ നിന്നുള്ള രക്ഷിത ജയിൻ സർട്ടിഫിക്കറ്റ് കൈമാറി.ചാലിശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിയായ ഫിദ ഫാത്തിമ B.SMART ABACUS ൽ അമൃത ടീച്ചറുടെ കീഴിലാണ് അബാക്കസ് പരിശീലനം നടത്തുന്നത്.പള്ളങ്ങാട്ടുചിറ വെണ്മരത്തിൽ വീട്ടിൽ അബൂബക്കറിന്റെയും സീനത്തിന്റെയും മകളാണ് ഫിദ ഫാത്തിമ.

ചടങ്ങിൽ എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ,മേയർ അഡ്വ.എം അനിൽകുമാർ, എം എൽ എ ശ്രീ ടി ജെ വിനോദ് ഗിന്നസ് സത്താർ ആദൂർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button