THRITHALA

തൃത്താലയിലെ നെൽക്കർഷകർക്ക് ആശ്വാസം; പി.ആർ.എസ് മൂന്ന് ദിവസത്തിനകം

തൃത്താല : മണ്ഡലത്തിൽ നേരത്തെ നെല്ല് സംഭരിച്ച മുഴുവൻ കർഷകർക്കും വരുന്ന തിങ്കളാഴ്ചയ്ക്കകം പി.ആർ.എസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി V. T. Balram എംഎൽഎ അറിയിച്ചു. സപ്ലൈകോ അധികൃതർ ഇതിനുള്ള ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

എംഎൽഎയായി ചുമതലയേറ്റതിന് പിന്നാലെ വകുപ്പുതല ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ ആദ്യ ഔദ്യോഗിക യോഗത്തിലാണ് തീരുമാനം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട അധിക തൂക്കത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടു.

ഫിനാൻസ് വകുപ്പിന്റെ ഗ്യാരന്റിയോടെ കേരള ബാങ്കിന് കൂടുതൽ തുക അനുവദിച്ച് പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ വഴി കർഷകർക്ക് പണം വേഗത്തിൽ എത്തിക്കാനാണ് ശ്രമമെന്ന് എംഎൽഎ വ്യക്തമാക്കി.

കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, സപ്ലൈകോ പാഡി മാർക്കറ്റിംഗ് ഓഫിസർ, വിവിധ കൃഷിഭവനുകളിലെ കൃഷി ഓഫിസർമാർ, സഹകരണ ബാങ്ക് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button