THRITHALA

പിൻവാതിൽ ശീലമാക്കിയവർ ആ വഴി തന്നെ പുറത്ത് പോകുംശ്രീനാദേവി കുഞ്ഞമ്മ

തൃത്താല : പിൻവാതിൽ വഴി ബന്ധുക്കളേയും സ്വന്തക്കാരേയും സർക്കാർ സ്ഥാപനങ്ങളിൽ എത്തിച്ച് യുവതയെ വെല്ലുവിളിച്ചവർ ആ വഴി തന്നെ പുറത്തു പോകുമെന്ന് ശ്രീനാ ദേവി കുഞ്ഞമ്മ. അർഹതയ്ക്കും വിദ്യഭ്യാസ യോഗ്യതയ്ക്കും വിലയില്ലാതായതും റാങ്ക് ലിസ്റ്റിന്റെ പിറകിൽ നിന്നവർ ജോലി നേടി മുന്നിലെത്തിയതും കണ്ട് പ്രത്യാശ നഷ്ടമായ ചെറുപ്പക്കാർ കൂട്ടത്തോടെ കേരളം വിട്ടുപോയെന്നും അവർ പറഞ്ഞു. സിപിഎം പെൺതുണ വേട്ടക്കാരെന്റെ കരുതലോ എന്ന വിഷയം ആസ്പദമാക്കി തൃത്താല പെൺമയുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയിരുന്നു പത്തനംതിട്ടാ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസിന്റെ താരപ്രഭാഷകയുമാണ് ശ്രീനാദേവി. സ്ഥാനാർഥി വി. ടി. ബൽറാം, മോഡറേറ്റർ ദീപ മേനോൻ, മുൻ ഡി.സി.സി പ്രസിഡന്റ് സി.വി.ബാലചന്ദ്രൻ, ഡി സി സി സെക്രട്ടറി പി.ബാലകൃഷ്ണൻ, ദീപാ മേനോൻ, സുധീർ പെരിങ്ങോട്, ഷാജി തൃത്താല, എം.പി.സതീഷ്, സുബോധ്പൂപ്പാല, പഞ്ചായത്ത്‌ പ്രസിഡന്റുമാർ ജയന്തി വിജയകുമാർ, റംല വീരാൻകുട്ടി, കെ. ശശിരേഖ, പഞ്ചായത്തംഗം വി. പി. ഫാത്തിമ, ജിഷി ഗോവിന്ദ്, പി. റഷീദ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button