ചങ്ങരംകുളം : ഫാം പ്ലാൻ ബേസ്ഡ് ഡെവലപ്പ്മെന്റ് അപ്രോച് 2022-23 പദ്ധതിയുടെ ഭാഗമായി ആലങ്കോട് കൃഷിഭവനും ആത്മ മലപ്പുറവും സംയുക്തമായി ഫാം സ്കൂൾ സംഘടിപ്പിച്ചു. കർഷകനായ സബാഹു സലാമിൻ്റെ കൃഷിയിടത്തിലാണ് ഫാം സ്‌കൂൾ സംഘടിപ്പിച്ചത്. ആലങ്കോട് കൃഷി ഓഫീസർ സുരേഷ് പദ്ധതി വിശദീകരിച്ചു. ജൈവ വളത്തിൽ ട്രൈക്കോഡർമ തയ്യാറാകുന്നതിനെ കുറിച് പൈതൃക കർഷക സംഘം സെക്രട്ടറി സുഹൈർ എറവറാംകുന്ന് ക്ലാസെടുത്തു. കർഷകർക്ക് ഇഞ്ചി വിത്ത്, തണ്ണിമത്തൻ തൈകളുടെ വിതരണവും നടന്നു. ആലങ്കോട് കൃഷി അസിസ്റ്റന്റ് വിജിത്ത് നന്ദി പറഞ്ഞു.