Local newsPONNANI
വെള്ളപ്പൊക്ക ദുരന്തമേഖലയിലേക്ക് പൊന്നാനിയുടെ ‘സൈന്യം’ പുറപ്പെട്ടു
പൊന്നാനി : കാലവർഷക്കെടുതിയിൽ ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്താൻ പൊന്നാനിയിൽനിന്നും ഫൈബർ വള്ളവുമായി മത്സ്യത്തൊഴിലാളികൾ നിലമ്പൂരിലെ മുണ്ടേരിയിലേക്കു പോയി. ദുരന്തനിവാരണ അതോറിറ്റിയിൽനിന്നുള്ള അറിയിപ്പിനെ തുടർന്ന് ഫിഷറീസിന്റെ നിർദേശപ്രകാരം നുനുമോൾ എന്ന ഫൈബർ വള്ളമാണ് പോയത്. അഷ്റഫ്, അബ്ദുൽ ലത്തീഫ്, രജീഷ് എന്നിവരാണ് സംഘത്തിൽ. കഴിഞ്ഞ ദിവസം രാവിലെ എട്ടിന് ഹാർബറിൽനിന്ന് ഫൈബർ വള്ളം കയറ്റിയ ലോറി പുറപ്പെട്ട് പകൽ ഒന്നോടെ നിലമ്പൂരിൽ എത്തി. 2018ലെ പ്രളയത്തിലും പൊന്നാനിയിലെ മത്സ്യത്തൊഴിലാളികൾ വിവിധ പ്രദേശങ്ങളിൽ രക്ഷകരായിരുന്നു.


