EDAPPALLocal news
ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു,ആന്റോ ഫ്രാൻസിസ് എന്നിവർക്ക് സ്ഥലംമാറ്റം
എടപ്പാൾ: ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു,ആന്റോ ഫ്രാൻസിസ് എന്നിവർക്ക് സ്ഥലം മാറ്റം.കഴിഞ്ഞ രണ്ട് വർഷത്തിലതികമായി ചങ്ങരംകുളം സ്റ്റേഷനിൽ ജോലി ചെയ്ത് വന്ന രണ്ട് പേർക്കും തൃശ്ശൂർ ജില്ലയിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.ഹരിഹരസൂനു തൃശ്ശൂർ സിറ്റി സ്റ്റേഷനിലേക്കും,ആന്റോ ഫ്രാൻസിസ് തൃശ്ശൂർ ക്രൈംബ്രാഞ്ചിലേക്കുമാണ് മാറിയത്.ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ നിരവധി കേസുകളിൽ തുമ്പുണ്ടാക്കുന്നതിനും പ്രതികളെ പിടി കൂടുന്നതിനും പ്രധാന പങ്ക് വഹിച്ച് അന്വേഷണ മികവ് തെളിയിച്ച രണ്ട് ഉദ്ധ്യോഗസ്ഥർ ആണ് ചങ്ങരംകുളം സ്റ്റേഷനിൽ നിന്ന് അപ്രതീക്ഷിതമായി സ്റ്റേഷൻ മാറിയത്.പ്രദേശത്തെ ജനകീയ വിഷയങ്ങളിലും ഇരുവരും കൃത്യമായ ഇടപെടലുകൾ നടത്താൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്.

