ബലിപെരുന്നാളിനോടനുബന്ധിച്ച് എടപ്പാൾ അൽനൂർ മസ്ജിദിൽ സൗഹൃദ സംഗമം നടത്തി
എടപ്പാൾ:ബലിപെരുന്നാളിനോടനുബന്ധിച്ച് എടപ്പാൾ അൽനൂർ മസ്ജിദിൽ സൗഹൃദ സംഗമം നടത്തി.
സാമുദായിക സൗഹൃദവും മാനവിക ഐക്യവും വളരെയധികം പ്രാധാന്യമർഹിക്കുന്ന സാമൂഹിക സാഹചര്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് ഞായറാഴ്ച്ച കാലത്ത് നടന്ന ഈദ് നമസ്കാരം വീക്ഷിക്കുവാനും തുടർന്ന് സൗഹൃദ സംഗമത്തിൽ പങ്കെടുക്കുവാനും നിരവധി പേർ എത്തിച്ചേർന്നു. മത സൗഹൃദം വിളിച്ചോതുന്നതായിരുന്നു എടപ്പാൾ മസ്ജിദുനൂലെ പെരുന്നാൾ നമസ്കാരം സ്നേഹവും, സന്തോഷവും പങ്ക് വെച്ച് എല്ലാവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലായ ബലിപെരുന്നാൾ സന്ദേശം പകർന്നു കൊണ്ടുള്ള ഖത്തീബ് മുഹമ്മദ് ഉമരി മാസ്റ്ററുടെ ഖുത്തുബ പ്രഭാഷണം എല്ലാവരും ശ്രദ്ധാപൂർവ്വം ശ്രവിച്ചു,
പരിപാടിയിൽ Adv മോഹൻദാസ്, രോഹിത്ത്, അഫ്സൽ ത്വയ്യിബ്, അബുല്ലൈസ്,
സുദീർ, രാജീവ്, മസ്ഹർ, ഹിഫ്സു റഹ്മാൻ,ദിനേഷ്, കൃഷണകുമാർ, ഇ പ്രകാഷ്, അച്ചുതൻ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.

