BREAKING NEWSLATEST NEWSUPDATES

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി: അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

തൃശൂർ: തൃശൂരിലെ ലോഡ്ജിൽനിന്ന് യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.​ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണ് അതിക്രമത്തിന് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പോലീസെന്ന വ്യാജേന ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം, ഇരുവരെയും കെട്ടിയിട്ട് കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.​യാത്രയിലുടനീളം ആൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച സംഘം, ഇയാളെ തിരുപ്പൂരിന് സമീപമുള്ള ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചു. തുടർന്ന് രണ്ടുപേർ ചേർന്ന് യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി ക്രൂരമായി പീഡനത്തിനിരയാക്കുകയായിരുന്നു.​സംഭവത്തിൽ ആൺസുഹൃത്തിന്റെ ഭാര്യയുടെ ക്വട്ടേഷൻ ഏറ്റെടുത്ത അഞ്ചുപേരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പൂർ, പഴനി എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button