LATEST NEWSPUBLIC INFORMATIONUPDATES

വാട്സ്‌ആപ്പ് ബിസിനസ് മെസേജുകള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ വിലയേറും: പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച്‌ മെറ്റ,ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന പല സേവനങ്ങള്‍ക്കും ഇനി പണം നല്‍കേണ്ടി വരും

കൊച്ചി: വാട്സ്‌ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കള്‍ക്ക് മെസ്സേജുകള്‍ അയക്കുന്നതിനുള്ള നിരക്കുകളില്‍ പുതിയ മാറ്റങ്ങളുമായി മെറ്റ രംഗത്ത്.ഒക്ടോബർ 1 മുതല്‍ ഇന്ത്യയില്‍ ബിസിനസ് വാട്സ്‌ആപ്പ് സേവനങ്ങള്‍ കൂടുതല്‍ ചെലവേറിയതായി മാറും.ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ ബിസിനസ് സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടി വരും.

സാധാരണ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്കോ വാട്സ്‌ആപ്പ് ബിസിനസ് ആപ്പ് വഴിയോ ഉള്ള ചാറ്റുകള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമല്ല, മറിച്ച്‌ വാട്സ്‌ആപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന വലിയ സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്.ഇതുവരെ ഉപഭോക്താക്കള്‍ മെസ്സേജ് അയച്ച്‌ 24 മണിക്കൂറിനുള്ളില്‍ തിരിച്ച്‌ മറുപടി നല്‍കുമ്പോഴും ഓർഡർ കണ്‍ഫർമേഷൻ, ഡെലിവറി അപ്ഡേറ്റുകള്‍ അയക്കുമ്പോഴും യാതൊരു ഫീസും ഈടാക്കിയിരുന്നില്ല.എന്നാല്‍ ഒക്ടോബർ 1 മുതല്‍ ഈ 24 മണിക്കൂർ പരിധിക്കുള്ളില്‍ അയക്കുന്ന യൂട്ടിലിറ്റി മെസ്സേജുകള്‍ക്കും പണം നല്‍കേണ്ടി വരും.

പ്രതിമാസം ഒരു ബിസിനസ് ഫോണ്‍ നമ്പറിന് ആദ്യത്തെ 1,000 സർവീസ് മെസ്സേജുകള്‍ (ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍) സൗജന്യമായി ലഭിക്കുന്നത് തുടരും. ഇതിനു ശേഷമുള്ള ഓരോ മെസ്സേജിനും നിരക്ക് ഈടാക്കും.ഫേസ്ബുക്ക് പരസ്യങ്ങളിലെ ‘ക്ലിക്ക്-ടു-വാട്സ്‌ആപ്പ്’ ഓപ്ഷൻ വഴി ലഭിക്കുന്ന ചാറ്റുകള്‍ക്ക് നിലവിലുള്ള 72 മണിക്കൂർ സൗജന്യ വിൻഡോ മാറ്റമില്ലാതെ തുടരും.പുതിയ നിരക്കുകള്‍ എങ്ങനെ?യൂട്ടിലിറ്റി മെസ്സേജുകള്‍ക്ക് ജിഎസ്ടി ഒഴികെ ഒരു മെസേജിന് 0.115 രൂപയാണ് നിരക്ക്. 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ ഇത് ഏകദേശം 0.136 രൂപയായി മാറും.മാർക്കറ്റിംഗ് മെസേജുകള്‍ക്ക് ജിഎസ്ടിക്ക് മുമ്പ് ഒരു മെസ്സേജിന് 0.8631 രൂപ നിരക്കില്‍ ഈടാക്കും. ഒടിപി അയക്കുന്നതിന് ജിഎസ്ടി കൂടാതെ 0.115 രൂപയാണ് നിരക്ക്.

സാധാരണ ഉപഭോക്താക്കളെ ഇത് ബാധിക്കുമോ?ഉപഭോക്താക്കള്‍ക്ക് ഇതില്‍ യാതൊരുവിധ ആശങ്കയും വേണ്ട. സാധാരണ ഉപഭോക്താക്കള്‍ക്ക് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മെസ്സേജ് അയക്കുന്നതിനോ അവരില്‍ നിന്നും മറുപടികളും അപ്ഡേറ്റുകളും സ്വീകരിക്കുന്നതിനോ യാതൊരു ഫീസും നല്‍കേണ്ടതില്ല. ഈ മാറ്റങ്ങളെല്ലാം പൂർണമായും ബിസിനസ് സ്ഥാപനങ്ങളെ മാത്രമാണ് ബാധിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button