സാഫല്യം സ്കോളർഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പു വിതരണം ഒക്ടോബർ നാലിന് നടക്കും
കുറ്റിപ്പുറം: താനൂർ, തിരൂർ, എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം ഉപജില്ലകളിൽ നിന്നും ‘സാഫല്യം സ്കോളർഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പു വിതരണം ഒക്ടോ: നാല് ഞായറാഴ്ച രാവിലെ 10 മണിക്ക് കുറ്റിപ്പുറം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.ഷെൽട്ടർ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഇ. മുകുന്ദന്റെ അധ്യക്ഷതയിൽ ചേരുന്ന സാഫല്യം സ്കോളർഷിപ്പു വിതരണ സമ്മേളനം മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും.
ഷെൽട്ടറിനെക്കുറിച്ചും, സാഫല്യം സ്കോളർഷിപ്പിനെക്കപദ്ധതിയെക്കുറിച്ചും ഷെൽട്ടർ ഗവേണിംഗ് ബോഡി യംഗം സംസ്ഥാന പ്രസിഡണ്ട് ശ്രീ. എം. കെ. ശ്രീധരൻ വിശദീകരിക്കും. കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ എം. എൻ. ശർമ്മ,സ്കൂൾ പി.ടി.എ. പ്രസിഡണ്ടും, സ്വാഗതസംഘം ചെയർമാനുമായ ശ്രീ.ടി.കെ. മുഹമ്മദ് ബഷീർ, കുറ്റിപ്പുറം ജി.എച്ച്.എസ്.എസ്. പ്രധാനാധ്യാപിക ശ്രീമതി. കെ.നീന ടീച്ചർ കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് ശ്രീ. അജിത് ലൂക്ക്, സ്കോളർഷിപ്പു സ്പോൺസറുംവടക്കുംപുറം എ. യു. പി സ്കൂൾ മാനേജറുമായ ശ്രീ. സി.സി ഷെമീർ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. ടി. കോമളം, ഷെൽട്ടർ ജില്ലാ ജോ. സെക്രട്ടറി ശ്രീമതി. ടി.വി. ശോഭന, പി.എ. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പ്രൊഫഷണൽ കോഴ്സുകൾക്കു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 15000 രൂപയും, പി.ജി. ക്കു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10000 രൂപയും ഓരോ വർഷവും സ്കോളർഷിപ്പായി നൽകുമെന്ന് കുറ്റിപ്പുറത്ത് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ഷെൽട്ടർ ഭാരവാഹികളായ എം എസ് ശർമ,ഇ മുകുന്ദൻ, ടിവി ശോഭന, പി എ ഗോപാലകൃഷ്ണൻ, വി എം ശ്രീകുമാർ, ഈ എ പ്രദീപൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ ചാരിറ്റബിൾ സൊസൈറ്റി ആണ് ഷെൽട്ടർ കഴിഞ്ഞ 11 വർഷമായി പ്രവർത്തിച്ചുവരുന്ന ചാരിറ്റബിൾ സൊസൈറ്റി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് വയോജന സൗഹൃദ യാത്രകൾ, സാന്ത്വന പരിചരണം, നേത്രദാനം, കുട്ടികൾക്കായുള്ള പഠന പിന്തുണ, രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ, സ്കൂളിലെ വിദ്യാർഥികൾക്ക് സഹായം, എന്നിങ്ങനെ നിരവധി ജീവകാരുണ്യ ഇടപെടലുകൾ നടത്തിയിട്ടുണ്ട് സാഫല്യം സ്കോളർഷിപ്പ് വിരുദ്ധതലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകൾക്കും ബിരുദാനന്ത ബിരുദത്തിനും പഠിക്കുന്ന കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത് 2017ൽ ഒരു വിദ്യാർത്ഥിക്കാണ് സ്കോളർഷിപ്പ് നൽകിയിരുന്നത് ഈ വർഷം സബ് ജില്ലയിലെ 122 കുട്ടികൾക്കായി 14 ലക്ഷത്തി 14,75,000 രൂപ വിതരണം ചെയ്യും ഒക്ടോബർ നാലിന് നാല് സെന്ററുകളിലായിയാണ് തുക കൈമാറുന്നത്ഷൽട്ടർ സ്വാഗതസംഘം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.