BREAKING NEWSLATEST NEWSUPDATES
അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട; ഇറാനിയൻ ബോട്ടിൽ നിന്ന് 3,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി
കൊച്ചി: ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ലഹരിമരുന്ന് വേട്ട.ഇറാനിയൻ ബോട്ടിൽ നിന്ന് 526 കിലോ ഹെറോയിനും മെത്താംഫെറ്റമിനും പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം വിലവരുന്നതാണ് ലഹരിമരുന്ന്.
ബോട്ട് ഓടിച്ചിരുന്ന അഞ്ച് പാക് പൗരന്മാരെ പിടികൂടി. സെപ്റ്റംബർ 25ന് ലക്ഷദ്വീപിന് സമീപം വെച്ചാണ് ബോട്ട് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കടലിലും ആകാശത്തും നിരീക്ഷണം നടത്തിയ ശേഷം ഹോട്ട് പർസ്യൂട്ടിലൂടെയാണ് ബോട്ട് പിടികൂടിയത്.ബോട്ടും ജീവനക്കാരും ലഹരിമരുന്നും സായുധ അകമ്പടിയോടെ മുംബൈയിലേക്ക് കൊണ്ടുപോയി. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.