PONNANI

പൊന്നാനി ഹാർബർ പ്രദേശത്തുനിന്ന്
ആറുകോടിയുടെ മണൽ കാണാതായ സംഭവം: ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ.

പൊന്നാനി: പൊന്നാനി ഹാർബർ പ്രദേശത്തുനി ന്ന് ആറുകോടിയുടെ മണൽ കാണാതായ സംഭവ ത്തിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ. 30,000 ടൺ മണൽ എവിടെപ്പോയി എന്നതിന് തെളിവോ രേഖ യോ ഇവരുടെ കൈയിലില്ല. രേഖകളിൽ കാണു ന്ന ആറുകോടിയുടെ മണൽ എവിടെപ്പോയി എ ന്നതിന് കൃത്യമായ ഉത്തരവുമില്ല.

2018ൽ നടന്ന ഖനനത്തിൻെറ ഭാഗമായി എടുത്ത മണലാണ് ന ഷ്ടപ്പെട്ടത്. ഖനനം ചെയ്ത മണൽ അളന്ന് തിട്ട പ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഖനനത്തിനു മു മ്പും ശേഷവും ഹാർബറിലെ മണൽ ശേഖരത്തി ൽ വർധനയുണ്ടായില്ലെന്നും കാണിച്ച് പോർട്ട് കൺസർവേറ്റർ കോഴിക്കോട് പോർട്ട് ഓഫിസർക്ക് റിപ്പോർട്ട്‌ നൽകിയതോടെയാണ് വൻ മണൽ ക്കൊള്ള പുറത്തായത്. പൊന്നാനി ഹാർബർ പ ദേശത്ത് 2018 സെപ്റ്റംബറിൽ നടന്ന മെക്കാനി ക്കൽ ഡ്രഡ്ജിങ്ങിന്റെ ഭാഗമായി പുറത്തെടുത്ത മണലാണ് അപ്രത്യക്ഷമായത്.

ഹാർബർ പ്രദേശ ത്ത് ബോട്ടുകൾ നങ്കൂരമിടുന്ന ഭാഗത്തുനിന്ന് മൂന്നര മീറ്ററോളം ആഴത്തിൽ മണലെടുത്തിരുന്നു.
കരാറുകാരൻ നൽകിയ ബിൽ പാസാക്കുന്നതിനു മുന്നോടിയായി പോർട്ട് കൺസർവേറ്റർ നടത്തിയ പരിശോധനയിലാണ് ഈ മണൽ ഹാർബർ പരി സരത്തില്ലെന്ന് മനസ്സിലായത്. 2010ൽ നടന്ന മ ണൽ ഖനനത്തിന്റെ ഭാഗമായി 60,000 ടൺ മണ ൽ ഹാർബർ പ്രദേശത്ത് കൂട്ടിയിട്ടിരുന്നു. ഈ മ ണൽ ശേഖരത്തിന്റെ മുകളിലും ഹാർബറിൻറ മറ്റു ഭാഗത്തുമായാണ് 2018ൽ നടന്ന ഖനന ത്തിൻറ ഭാഗമായി പുറത്തെടുത്ത മണൽ കൂട്ടി യിട്ടിരുന്നതെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരം. എന്നാൽ, ഹാർബറിലെ പഴയ മണൽ ശേ ഖരത്തിൽ ഒരു വർധനയും തനിക്ക് ബോധ്യപ്പെട്ടി ട്ടില്ലെന്ന് പൊന്നാനി പോർട്ട് കൺസർവേറ്റർ പോ ർട്ട് ഓഫിസർക്ക് അയച്ച കത്തിൽ വ്യക്തമാക്കു ന്നുണ്ട്.


മൂന്നു വർഷം മുമ്പ് നടന്ന ഡ്രഡ്ജിങ്ങിൽ പുറ ത്തെടുത്ത മണൽ എവിടെപ്പോയെന്ന ചോദ്യമാ ണ് ഉയരുന്നത്. വ്യക്തമായ ഉത്തരം നൽകാൻ ഉ ദ്യോഗസ്ഥർക്കും കഴിയുന്നില്ല. ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് മണൽക്കൊ ള്ള നടന്നിട്ടുള്ളത്. ഉദ്യോഗസ്ഥരെ ബലിയാടാക്കി വൻ തോക്കുകൾ ഇപ്പോഴും തിരശ്ശീലക്ക് പിറകി ലാണ്.
അതേസമയം കോടികൾ വിലവരുന്ന ഖനനം ചെ യ്ത മണൽ കാണാതായതിനെ കുറിച്ച് വിജിലൻ സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊ ന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊന്നാനി തുറമുഖം ഓഫിസ് ഉപരോധിച്ചു. പൊന്നാനിയിൽ സ്ഥിരം പോർട്ട് കൺസർവേറ്ററെ നിയമിക്കാതെ മ റ്റു രണ്ടു പോർട്ടുകളുടെ ചുമതലയുള്ള ഉദ്യോഗ സ്ഥനെ പൊന്നാനി പോർട്ടിൽ നിയമിച്ചതിലും ദു രൂഹതയുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് മുസ്തഫ വടമുക്ക്, എ. പവിത്രകുമാർ, എം. അബ്ദുൽ ലത്തീഫ്, എൻ.പി. നബീൽ, കബീർ അഴീക്കൽ, കെ. മുരളീധരൻ, അ ലി കാസിം, സന്തോഷ് കടവനാട്, ആർ.വി. മുത്തു, എം. ഫസലു, ടി. രാജ്കുമാർ, കെ. വസുന്തരൻ എ ന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button