PONNANI

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം രജതജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
ജനകീയാസൂത്രണം രജതജൂബിലി
സ്മാരക മന്ദിരം ഉദ്ഘാടനം ഡോ. കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു.ബ്ലോക്ക് പ്രസിഡണ്ട് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുധ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ 2021-22 പദ്ധതി വർഷം മുഴുവൻ പദ്ധതികളും പൂർത്തീകരിച്ച് സംസ്ഥാനതലത്തിൽ 10-ാം സ്ഥാനവും, ജില്ലാതലത്തിൽ 1-ാം സ്ഥാനവും നേടുന്നതിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനെ പ്രാപ്തമാക്കിയ നിർവ്വഹണ ഉദ്യോഗസ്ഥരെയും, ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് മഹാത്മാ പുരസ്കാരം നേടിയ എടപ്പാൾ ഗ്രാമപഞ്ചായത്തിനേയും ആദരിച്ചു. വട്ടംകുളം, എടപ്പാൾ, കാലടി, തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.ഇകെ ദിലീഷ് സ്വാഗതവും സെക്രട്ടറി

രാജീവ് എസ് ആർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button