CHANGARAMKULAM

ചാലിശേരി മാർവ്വൽ ക്ലബ്ബ് ഒരുക്കിയ ഇഫ്താർ വിരുന്ന് മതസൗഹാർദ്ദത്തിന്റെ നേർ കാഴ്ചയായി

ചങ്ങരംകുളം:ചാലിശേരി മാർവ്വൽ ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിന്റ് നേതൃത്വത്തിൽ നടത്തിയ പ്രഥമ ഇഫ്താർ വിരുന്ന് ഗ്രാമത്തിന് ആത്മീയ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും നേർ കാഴ്ചയായി.വിശുദ്ധ റംസാനിലെ അവസാന വെള്ളിയാഴ്ച മെയിൻ റോഡ് പി.പി. ഓഡിറ്റോറിയത്തിലാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്.പഴവർഗ്ഗങ്ങളും, നാരങ്ങ വെള്ളവും ഈത്തപ്പഴവും നൽകി നോമ്പ് തുറന്നതിനു ശേഷം പ്രാർത്ഥനക്ക് പ്രത്യേകം സൗകര്യം ഒരുക്കി.തുടർന്ന് വിവിധ മതസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ ജനപ്രതിനിധികൾ വ്യാപാര സൃഹൃത്തുക്കൾ,സർക്കാർ ഉദ്ദ്യോഗസ്ഥർ,പോലീസ് ഉദ്യോഗസ്ഥർ,നാട്ടുകാർ തുടങ്ങി നാന്നൂറിലധികം പേർ ഇഫ്താർ സ്നേഹ വിരുന്നിൽ പങ്കെടുത്തു. ഇതിനകം ക്ലബ്ബ് നിരവധി ജീവകാരുണ്യ

പ്രവർത്തനങ്ങളിലും ഗ്രാമത്തിന് സ്വാന്തനമേകിയുണ്ട്.നാൽപത് വർഷം പിന്നിടുന്ന ക്ലബ്ബ് ഒരുക്കിയ ജനകീയ ഇഫ്ത്താർ വിരുന്ന് ഗ്രാമത്തിന് മതസൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റേയും പുതിയൊരനുഭവമായി.പരിപാടികൾ പ്രസിഡന്റ് അഹമ്മദുണ്ണി, സെക്രട്ടറി ബിജു, ട്രഷറർ മണികണ്ഠൻ,എക്സ്ക്യൂട്ടിവ് അംഗങ്ങളായ ദീപേക്ഷ, മനാഫ്, സുബൈർ, മോനു, അനൂപ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button