Local newsMALAPPURAM
ബാഡ്ജ് കൊണ്ട് പൂക്കളം തീർത്തിരിക്കുകയാണ് 25 വർഷം ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഉമ്മർ അറക്കൽ
മലപ്പുറം∙ ഓണത്തിനു ബാഡ്ജ് കൊണ്ട് പൂക്കളം തീർത്തിരിക്കുകയാണ് 25 വർഷം ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഉമ്മർ അറക്കൽ. പൊതുചടങ്ങിൽ പങ്കെടുക്കുമ്പോൾ അതിഥികൾക്കു സംഘാടകർ കുത്തിക്കൊടുക്കുന്ന വൈവിധ്യമാർന്ന ബാഡ്ജുകൾ കൊണ്ടാണു പൂക്കളമൊരുക്കിയിരിക്കുന്നത്.
ബാഡ്ജുകൾ വലിച്ചെറിയാതെ സൂക്ഷിക്കുന്നത് ഹോബിയാണ് ഉമ്മർ അറക്കലിന്. ലോക്ഡൗൺ കാലത്തു ഇവയെല്ലാം പൊടിതട്ടിയെടുത്തപ്പോൾ നൂറുകണക്കിനുണ്ട്. ബാഡ്ജുകളിൽ പലതും മണ്ണിൽ അലിയാത്തതായതിനാലും കാലം വരുത്തിയ മാറ്റങ്ങൾ ആസ്വാദിക്കുന്നതിനാലുമാണു ബാഡ്ജുകൾ സൂക്ഷിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

